Advertisement

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

March 10, 2021
Google News 2 minutes Read

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. പതിമൂന്ന് സീറ്റുകളിലാണ് ജോസ് കെ. മാണി വിഭാഗം മത്സരിക്കുന്നത്. യുവാക്കള്‍ക്ക് ഉള്‍പ്പെടെ അവസരം നല്‍കുന്ന പട്ടികയാണ് പരിഗണനയില്‍ ഉള്ളത്. കടുത്തുരുത്തി, റാന്നി, ചാലക്കുടി, പിറവം സീറ്റുകളിലാണ് അന്തിമ തീരുമാനം ആകാനുള്ളത്. പാലാ ഉള്‍പ്പെടെ മറ്റിടങ്ങളില്‍ ഇന്നലെ പുറത്തു വന്ന പട്ടികയില്‍ മാറ്റമുണ്ടാകില്ല.

കടുത്തുരുത്തിയില്‍ നിര്‍മല ജിമ്മി, സ്റ്റീഫന്‍ ജോര്‍ജ് എന്നീ പേരുകള്‍ പരിഗണിക്കപ്പെടുന്നു. റാന്നിയില്‍ പ്രമോദ് നാരായണന്‍ സ്ഥാനാര്‍ത്ഥിയായേക്കും. ചാലക്കുടിയില്‍ ഡെന്നിസ് കെ. ആന്റണി തന്നെ മത്സരിക്കാനാണ് സാധ്യത. പിറവത്ത് ജില്‍സ് പെരിയപുറത്തിന് പുറമേ യാക്കോബായ സഭാംഗങ്ങളെ പരിഗണിക്കുന്നുണ്ട്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ എന്നിവര്‍ കളത്തിലിറങ്ങും. പൂഞ്ഞാര്‍ – സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശ്ശേരി – ജോബ് മൈക്കിള്‍, പെരുമ്പാവൂര്‍ -ബാബു ജോസഫ്, കുറ്റ്യാടി – മുഹമ്മദ് ഇഖ്ബാല്‍, ഇരിക്കൂര്‍ – സജി കുറ്റിയാനിമറ്റം, തൊടുപുഴയില്‍ കെ. ഐ. ആന്റണി എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Story Highlights – Kerala Congress M

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here