Advertisement

ആകാശത്തിന്റെ വിചിത്ര നിറത്തിന് പിന്നിൽ, പുക തുപ്പുന്ന അഗ്നിപർവതമോ ?

March 10, 2021
Google News 2 minutes Read

ഇൻഡോനേഷ്യയിലെ വടക്കൻ സുമാത്രയിൽ ആകാശത്തിനു വിചിത്രനിറം. തുടർച്ചയായി സംഭവിക്കുന്ന സ്‌ഫോടനങ്ങൾ കാരണം സിനബന്ദ് അഗ്നിപർവതത്തിന് മുകളിൽ മിന്നലുണ്ടായതോടെയാണ് ആകാശം പർപ്പിൾ നിറത്തിൽ കാണപ്പെട്ടത്.

ആയിരക്കണക്കിന് അടി മുകളിലേക്ക് പുക തുപ്പിക്കൊണ്ടിരുന്ന അഗ്നിപർവതത്തിനു സമീപം മിന്നൽപിണറുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് അപൂർവ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സിനബന്ദ് പർവതത്തിൽ വീണ്ടും സ്‌ഫോടനങ്ങളുണ്ടായി തുടങ്ങിയത്. 13 സ്ഫോടങ്ങളാണ് ചൊവ്വാഴ്ച മാത്രം ഉണ്ടായത്.

അഗ്നി പർവതത്തിനു സമീപത്തായി അന്തരീക്ഷം ഈർപ്പവും മൂടൽ മഞ്ഞും പൊടിപടലങ്ങളും മൂടിയ നിലയിലാണ്. ഇവയിലൂടെ മിന്നലിന്റെ പ്രകാശം കടന്നുപോയതോടെ ആകാശം പർപ്പിൾ നിറത്തിൽ കാണപ്പെടുകയായിരുന്നു.

സിനബന്ദ് അഗ്നിപർവതത്തിന് 8530 അടി ഉയരമുണ്ട്. കഴിഞ്ഞ പത്തുവർഷമായി പർവതത്തിൽ അപകടകരമാം വിധം സ്ഫോടങ്ങളൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് . അതിനു ശേഷം അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് 25 ആളുകളാണ് ഇതുവരെ അവിടെ മരണപ്പെട്ടത്. എന്നാൽ കഴിഞ്ഞ ആഴ്ച ഉണ്ടായ സ്‌ഫോടനത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല.

Read Also : റഷ്യ – ചൈന സംയുക്ത ചാന്ദ്ര ബഹിരാകാശ നിലയം പദ്ധതി ; ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

അഗ്നിപർവതത്തിന്റെ മൂന്നര കിലോമീറ്റർ ചുറ്റളവിൽ ജനങ്ങൾ പ്രവേശിക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശം നല്കിയിട്ടുള്ളതായി ഇന്തോനേഷ്യയുടെ വോൾക്കാനോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ സെന്റർ അറിയിച്ചു.

സ്‌ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ കനത്ത പുക ഉണ്ടാകുന്നതിനാൽ പ്രദേശവാസികൾ കൂടുതലും വീടിനുള്ളിൽ തന്നെ കഴിയുകയാണ്. 17,000- ത്തോളം ദ്വീപുകൾ അടങ്ങിയ ഇന്തോനേഷ്യൻ ദ്വീപ സമൂഹത്തിൽ 130 അഗ്നിപർവതങ്ങളാണുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷമാണ് അഗ്നിപർവതം കൂടുതൽ ശക്തി പ്രാപിച്ചത്.

Story Highlights – Lightning bolt strikes erupting volcano illuminating sky purple, north Sumatra , Indonesia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here