മഞ്ജു വാരിയരുടെ ബോളിവുഡ് പ്രവേശനം; മാധവനൊപ്പം ”അമേരിക്കി പണ്ടിറ്റിൽ”

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാരിയർ ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു. നടൻ മാധവനൊപ്പമാണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ പ്രീസ്റ്റിന്റെ പ്രസ് മീറ്റിൽ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്തിന് തൊട്ടു പിന്നാലെയാണ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമേരിക്കി പണ്ഡിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ കൽപേഷ് ആണ്.

ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധരൻ പിള്ളയാണ് ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. മാധവനൊപ്പം മഞ്ജു ബോളിവുഡിൽ എത്തുന്നുവെന്നും, ചിത്രീകരണം ഭോപ്പാലിലാവുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നു.

ചിത്രം എന്റർടൈനർ സ്വഭാവമുള്ള സിനിമയാണെന്നാണ് സൂചനകൾ. മഞ്ജുവിന്റെ സഹോദരൻ മധു വാരിയർ സംവിധാനം ചെയ്ത ലളിതം സുന്ദരം പൂർത്തിയാക്കിയാണ് മഞ്ജു ബോളിവുഡ് ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്.

Story Highlights – Manju Warrier to make her Hindi debut with Madhavan in ‘Ameriki Pandit’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top