”കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട് കടയ്ക്കൽ ചന്ദ്രൻ എന്നാണ് പേര്”, മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ പുറത്ത്

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ട്രെയ്‌ലർ റിലീസ് ചെയ്തു. മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി എത്തുന്ന മമ്മൂട്ടിയെ വളരെ ആവേശത്തോടെയാണ് ട്രെയ്‌ലറിൽ കാണാനാവുക. ബോബി – സഞ്ജയ് യുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജനങ്ങളുടെ പ്രതിഷേധത്തിൽ നിന്നാണ് സിനിമയുടെ ട്രെയ്‌ലർ ആരംഭിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന നേതാക്കളുടെ സംഭാഷണവും കാണാം.
കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട് അതാണ് കടയ്ക്കൽ ചന്ദ്രൻ എന്ന ഡയലോഗോടെയാണ് മമ്മൂട്ടിയുടെ മാസ്സ് എൻട്രി. സിനിമയുടെ രണ്ട് ടീസറും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത്, ജോജൂ ജോർജ്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങി വൻ താരനിരയും അണിനിരക്കുന്നുണ്ട്.
Story Highlights – ONE Malayalam movie official trailer released, Mammootty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here