ഗ്രൂപ്പ് വീതംവയ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്റര്‍

ഗ്രൂപ്പ് വീതംവയ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്റര്‍. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും പോസ്റ്ററിലുണ്ട്. പട്ടാമ്പി സീറ്റ് ലീഗിന് നല്‍കരുതെന്നും ആവശ്യം. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍.
അതേസമയം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാല്‍ അറിയിച്ചു.
അതേസമയം നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രതികരണങ്ങള്‍ സിപിഐഎമ്മില്‍ നിന്ന് തന്നെ കാണുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Story Highlights – kpcc, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here