വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപടര്‍ത്തിയ കടുവയെ പിടികൂടി

വയനാട് തവിഞ്ഞാല്‍ മക്കിക്കൊല്ലി ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടി. വനപാലകര്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. കടുവയെ വനപാലകര്‍ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. കടുവയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഉള്‍വനത്തിലോ മൃഗശാലയിലേക്കോ മാറ്റും.

നിരവധി വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

Story Highlights – tiger Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top