സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്; വിട്ടുവീഴ്ചകള്‍ വേണമെന്ന് ഘടക കക്ഷികളോട് ആവശ്യപ്പെട്ടു

സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്. മുസ്ലീംലീഗും ജോസഫ് ഗ്രൂപ്പുമായും ആര്‍എസ്പിയുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. സീറ്റ് വിഭജനത്തില്‍ ഇന്ന് ധാരണയുണ്ടായേക്കും. വിട്ടുവീഴ്ചകള്‍ വേണമെന്ന് ഘടക കക്ഷികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു.

യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ച നിലവില്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. മുസ്ലീംലീഗിന് മൂന്ന് സീറ്റുകള്‍ അധികമായി അനുവദിച്ചതിലാണ് അനിശ്ചിതത്വം തുടരുന്നത്. മുസ്ലീംലീഗിന് നല്‍കുന്ന സീറ്റുകളില്‍ കൂത്തുപറമ്പില്‍ മാത്രമാണ് തീരുമാനമായത്. പട്ടാമ്പിയുടെയും പേരാമ്പ്രയുടെയും കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. പട്ടാമ്പി വിട്ടുനല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പകരം ചോദിച്ച കോങ്ങാടും നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.

പകരം ഒറ്റപ്പാലം മുസ്ലീംലീഗ് ചോദിച്ചിട്ടുണ്ട്. ആര്‍എസ്പിയുടെ സീറ്റുകളുടെ കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കേണ്ട സീറ്റുകളുടെ കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്. ചില സീറ്റുകള്‍ തമ്മില്‍ വച്ചുമാറുന്നതിനുള്ള ആലോചനയും ജോസഫ് വിഭാഗത്തിലുണ്ട്.

Story Highlights – UDF seat talks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top