പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി

complaint against pv anwar mla

പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി. കരിപ്പൂരിൽ പിവി അൻവർ ക്വാറന്റീൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നൽകിയത്. കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുർ ആണ് പരാതിക്കാരൻ. എംഎൽഎക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നിലമ്പൂർ എംഎൽഎ പിവി അൻവർ നാട്ടിൽ എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ അൻവറിന് വൻ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയത്.നിലമ്പൂർ നിന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാർഥിയായി ഇത്തവണയും അൻവർ തന്നെയാണ് മത്സരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് എംഎൽഎ വിദേശത്തേക്ക് പോയത്. എംഎൽഎയെ കാണാൻ ഇല്ലെന്നും ഘാനയിൽ തടവിലാണെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് താൻ ആഫ്രിക്കയിൽവ്യവസായാവശ്യത്തിന് എത്തിയതാണെന്ന് അൻവർ നേരത്തെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

Story Highlights – complaint against pv anwar mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top