മമത ബാനര്‍ജിയുടെ പരുക്ക് സാരമുള്ളതെന്ന് ആശുപത്രി അധികൃതര്‍

mamta banarjee

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരുക്ക് സാരമെന്ന് കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രി അധികൃതര്‍ അറിയിച്ചു. മമതയുടെ ഇടതുകാലിനാണ് പൊട്ടല്‍. മമതയ്ക്ക് പരുക്കേറ്റ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പ്രഖ്യാപനം നീട്ടിവച്ചു.

നേരിയ നെഞ്ചുവേദനയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുമുള്ളതായി മമത അറിയിച്ചു. തുടര്‍ന്ന് സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. 48 മണിക്കൂര്‍ നേരത്തെ നിരീക്ഷണം വേണം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

Read Also : മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

അതേസമയം മമതയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അഞ്ച് ഓളം പേര്‍ തന്നെ കയ്യേറ്റം ചെയ്തുവെന്നും വീണു പോയ തന്റെ കാലില്‍ കാറിന്റെ വാതില്‍ ഇടിക്കുകയായിരുന്നു എന്നും മമത പറഞ്ഞു.

സംഭവത്തെ തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ബംഗാളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും ബിജെപി. മമത ബാനര്‍ജിക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്ന് നിശ്ചയിച്ചിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പ്രഖ്യാപനം മാറ്റിവച്ചു.

Story Highlightsmamta banarjee, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top