ഇന്ധന വില വര്‍ധനയ്ക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷക സമരത്തെ അവഗണിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായി നേരിടാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. മാര്‍ച്ച് 15ന് സ്വകാര്യവത്കരണം, ഇന്ധന വില വര്‍ധന എന്നിവക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. മാര്‍ച്ച് 26ന് നടക്കുന്ന ഭാരത് ബന്ദ് ശക്തമാക്കാന്‍ ബഹുജന പിന്തുണ തേടാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
കര്‍ഷക സമരം ഇന്ന് 106ാം ദിവസം പിന്നിടുകയാണ്. പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളിലേക്ക് മടങ്ങിയ കര്‍ഷകര്‍ വീണ്ടും സമരവേദിയിലേക്ക് എത്തിത്തുടങ്ങി.
Read Also : ഇന്ധന വിലവര്‍ധനവ്; പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും
ഡല്‍ഹി അതിര്‍ത്തികളില്‍ ആരംഭിച്ച കര്‍ഷക സമരം നാല് മാസം തികയുന്ന മാര്‍ച്ച് 26ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത ബന്ദ് ആഹ്വാനം ചെയ്തു. കര്‍ഷക വിരുദ്ധ സര്‍ക്കാരിന് വോട്ട് ചെയ്യരുതെന്ന പ്രചാരണവുമായി നേതാക്കള്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പോകും.
വോട്ടര്‍മാരെ കണ്ട് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് അവതരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകര്‍ക്കൊപ്പം ചേരും.
Story Highlights – fuel price hike, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here