കോൺഗ്രസിൽ ഉരുൾപ്പൊട്ടലാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ

കോൺ​ഗ്രസിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണൻ. പി സി ചാക്കോ കോൺഗ്രസ് വിട്ടത് ഒരു തുടക്കം മാത്രമാണ്. ബിജെപിക്ക് ബദലാവാൻ ഇടത് പക്ഷത്തിനാണ് സാധിക്കുകയുള്ളൂവെന്നും കോടിയേരി പറഞ്ഞു.

ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. എൽഡിഎഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് ഉയർത്തുവാനുള്ള പ്രവർത്തനം നടത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ‍ പറഞ്ഞു.

Story Highlights – kodiyeri balakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top