കായംകുളത്ത് വൃദ്ധയ്ക്ക് ഹോം നഴ്സിന്റെ ക്രൂരമർദനം; അറസ്റ്റ്

കായംകുളം ചെട്ടികുളങ്ങരയിൽ വൃദ്ധ സ്ത്രീക്ക് ഹോം നേഴ്സിന്റെ ക്രൂര മർദനം. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശിനി വിജയമ്മയ്ക്കാണ് ഹോം നഴ്സിന്റെ മർദനമേറ്റത്. ഡൈനിം​ഗ് ഹാളിൽവച്ച് മലമൂത്ര വിസർജനം ഉണ്ടായതിനായിരുന്നു മർദനം.

ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. മർദനത്തിൽ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു. സംശയം തോന്നി മകൻ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഹോം നഴ്സായ കട്ടപ്പന സ്വദേശിനി ചെമ്പനാൽ ഫിലോമിനയെ പൊലീസ് അറസ്റ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top