മമത ബാനർജി ആശുപത്രി വിട്ടു

നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ പരുക്കേറ്റ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്നും, മമത ബാനർജിയുടെ നിരന്തരമായ അഭ്യർത്ഥന പരിഗണിച്ചാണ് ഡിസ്ചാർജ് ചെയ്യുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.
നിയന്ത്രണങ്ങളോടെ മമതയ്ക്ക് യാത്ര ചെയ്യാം. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിശോധന നടത്തുമെന്നും വ്യക്തമാക്കി. ബുധനാഴ്ചയാണ് പരുക്കുകളോടെ മമതയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, മമതയ്‌ക്കെതിരെ ആക്രമണം നടന്നുവെന്ന പരാതിയിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. നന്ദിഗ്രാമിൽ പ്രത്യേക നിരീക്ഷകരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
Story Highlights -CM Mamata Banerjee discharged from the hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here