കയ്പമംഗലം മണ്ഡലത്തിന് പകരം ആർഎസ്പിക്ക് മട്ടന്നൂർ നൽകി കോൺഗ്രസ്

കയ്പമംഗലം മണ്ഡലത്തിന് പകരമായി ആർഎസ്പിക്ക് മട്ടന്നൂർ നൽകി കോൺഗ്രസ്. മട്ടന്നൂരിൽ കെ. കെ ശൈലജയ്‌ക്കെതിരെ ഇല്ലിക്കൽ അഗസ്തി മത്സരിക്കും. സീറ്റ് വിട്ടു നൽകിയതിൽ യുഡിഎഫ് തൃപ്തരെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ. എ അസീസ് പറഞ്ഞു.

കഴിഞ്ഞ തവണ ആർഎസ്പി മത്സരിച്ച സീറ്റാണ് കയ്പമംഗലം. ഇക്കുറിയും ആർഎസ്പി തന്നെ സീറ്റ് വിട്ടുകൊടുക്കുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കയ്പമംഗലം സീറ്റ് ഏറ്റെടുക്കണമെന്ന് സ്‌ക്രീനിംഗ് സമിതി യോഗത്തിൽ തൃശൂർ എം.പി ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടിരുന്നു.

Story Highlights – A A Asees, RSP, Congress, Mattannur, Kaipamangalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top