കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ്; എംകെ മുനീർ കോഴിക്കോട്; മാറി മറിഞ്ഞ് മുസ്ലീം ലീഗ് സ്ഥാനാർത്ഥി സാധ്യതകൾ

സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ അവസാന ഘട്ടത്തിലും തീരുമാനമാകാതെ ലീഗിലെ സ്ഥാനാർത്ഥി നിർണയം. പെരിന്തൽമണ്ണ, മണ്ണാർക്കാട്, കളമശ്ശേരി, തിരൂർ, താനൂർ എന്നിവടങ്ങളിൽ അന്തിമ തീരുമാനം ആയില്ല.
കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിനെ തന്നെ പരിഗണിക്കുന്നുണ്ട്. എംകെ മുനീർ കോഴിക്കോട് തന്നെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
മഞ്ചേരിയിൽ യൂഎ ലത്തീഫിനെയും മലപ്പുറത്ത് ഉബൈദുള്ളയേയും വീണ്ടും പരിഗണിക്കുന്നുണ്ട്. പികെ ഫിറോസ്, എൻ ഷംസുദ്ധീൻ എന്നിവരുടെ കാര്യത്തിൽ തീരുമാനമായില്ല. കെഎം ഷാജി അഴീക്കോട് ഉറപ്പിച്ചതോടെ പികെ ഫിറോസിനെ പെരിന്തൽമണ്ണയിൽ പരിഗണിക്കും.
മുതിർന്ന നേതാക്കളായ പിവി അബ്ദുൽ വഹാബിനെ രാജ്യസഭയിലേക്കും കെപിഎ മജീദിനെ തിരൂരങ്ങാടിയിലും പരിഗണിക്കാൻ ലീഗിൽ അവസാന ഘട്ട ചർച്ച നടക്കുകയാണ്.
Story Highlights – ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here