കാസർഗോഡ് എം. എ ലത്തീഫ് ഇടത് സ്ഥാനാർത്ഥിയാകും

കാസർഗോഡ് മണ്ഡലത്തിൽ ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം. എ ലത്തീഫ് ഇടത് സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥിയെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

നേരത്തെ യുഡിഎഫ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥിയെ തീരുമാനിക്കാം എന്നായിരുന്നു ഐഎൻഎൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കാസർഗോഡ് പള്ളിക്കര സ്വദേശിയാണ് മത്സരിക്കാൻ എത്തുന്ന എം എ ലത്തീഫ്. നാളെ മണ്ഡലം കമ്മറ്റിക്ക് മുൻപായി വാർത്താ സമ്മേളനം നടത്തി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും.

Story Highlights – M A Latif, LDF, INL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top