പുനലൂരിൽ യുഡിഎഫിൽ തർക്കം മുറുകുന്നു; മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധം

പുനലൂരിൽ യുഡിഎഫിൽ തർക്കം മുറുകുന്നു. മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തി.
മുസ്ലിം ലീഗീന് സീറ്റ് നൽകിയത് മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളെ വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് ഡിസിസി അംഗവും കെപിസിസി മുൻ എക്‌സിക്യൂട്ടീവ് അംഗവുമായ അഞ്ചൽ സോമൻ പറഞ്ഞു. പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാലയുടെ സ്ഥാനാർത്ഥിത്വം കാലുവാരികൾക്കുള്ള പ്രോത്സാഹനമെന്നും അഞ്ചൽ സോമൻ വ്യക്തമാക്കി.
ഇവിടെ എന്ത് യോജിപ്പുണ്ടാക്കിയെന്ന് പറഞ്ഞാലും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാലുവാരുന്ന ചിത്രമാണ് കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും കണ്ടത്. ചരിത്രം ആവർത്തിക്കപ്പെടുമെന്ന് കരുതിയതുകൊണ്ടാകും പുനലൂരിൽ മുസ്ലിം ലീഗിന് സീറ്റ് നൽകിയത്. പുനലൂരിൽ കാലുവാരലിന് നേതൃത്വം നൽകിയ ചില ആളുകളെ മറ്റ് മണ്ഡലങ്ങളിൽ പരിഗണിച്ചതിൽ പാർട്ടിക്ക് അമർഷമുണ്ടെന്ന് ജ്യോതികുമാർ ചാമക്കാലയുടെ സ്ഥാനാർത്ഥിത്വത്തെ ഉദ്ദേശിച്ച് അഞ്ചൽ സോമൻ പറഞ്ഞു.
Story Highlights – Anchal soman, UDF, Muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here