Advertisement

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം !

March 13, 2021
Google News 1 minute Read

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടേതാണ് വാഗ്ദാനം. എസ്എംഎസിലൂടെ ഗാന്ധിയന്‍ പാര്‍ട്ടി പ്രചാരണവും തുടങ്ങി. ചെറു സംരംഭങ്ങളിലൂടെ വികസിത ഇന്ത്യ എന്നതാണ് പാര്‍ട്ടിയുടെ ആശയം.

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന എസ്എംഎസ് ലഭിക്കാത്തവര്‍ വിരളമായിരിക്കും. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണിത്. യുവാക്കളെ ലക്ഷ്യമിട്ടാണ് പ്രചാരണം. എസ്എംഎസിലുള്ള ഫോണ്‍ നമ്പരില്‍ വാട്ട്സ്ആപ്പില്‍ തിരിച്ചു സന്ദേശം അയക്കാം. മണ്ഡലങ്ങളില്‍ വേണ്ട പത്ത് വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി പത്രിക തയാറാക്കി വാട്ട്സ്ആപ്പില്‍ അയക്കണം. മികച്ച ആശയങ്ങള്‍ നല്‍കുന്നവരുമായി കൂടിക്കാഴ്ച നടത്തിയശേഷം ഒരു രൂപ വാങ്ങി പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയും സ്ഥാനാര്‍ത്ഥികളായി നിശ്ചയിക്കുകയും ചെയ്യും.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി മോദിയ്ക്കെതിരെ മത്സരിച്ച യു.എസ്.ആഷിന്‍ തന്നെയാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കോ ഓര്‍ഡിനേറ്റര്‍. ചെറുകിട സംരംഭങ്ങളിലൂടെ വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടാണ് പാര്‍ട്ടിയുടേത്. പ്രാദേശികമായി നിര്‍മിക്കുന്ന വസ്തുക്കളുടെ വില്‍പനയ്ക്ക് അവസരം ഒരുക്കുകയും തൊഴിലില്ലായ്മ പരിഹരിക്കുകയുമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

Story Highlights – Assembly election candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here