അഡിഡാസ് സൗജന്യമായി ഷൂ നല്‍കുന്നുവെന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം [24 Fact Check]

-/ മെര്‍ലിന്‍ മത്തായി

വനിതാ ദിനത്തോടനുബന്ധിച്ച് ലക്കി ഡ്രോ വഴി അഡിഡാസ് സൗജന്യമായി ഒരു മില്യണ്‍ ഷൂ നല്‍കുന്നു എന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം.

ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഒന്‍പത് ബോക്‌സുകള്‍ കാണാം. കൃത്യമായ ബോക്‌സ് തെരഞ്ഞെടുക്കുവാന്‍ മൂന്ന് അവസരങ്ങള്‍ ഉണ്ട്. ബോക്‌സില്‍ ക്ലിക്ക് ചെയ്ത് ഷൂ ലഭിച്ചാല്‍, ഏഴ് ദിവസത്തിനുള്ളില്‍ അഡിഡാസ് ഷൂസ് വീട്ടില്‍ എത്തുമെന്നാണ് വാഗ്ദാനം.

എന്നാല്‍ വാട്ട്‌സ്ആപ്പിലെ അഞ്ച് ഗ്രൂപ്പുകളിലേക്കോ, 20 സുഹൃത്തുക്കള്‍ക്കോ ഇതേ ലിങ്ക് ഷെയര്‍ ചെയ്യണം എന്നൊരു നിബന്ധന കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ വാസ്തവം മറ്റൊന്നാണ്. ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോഴുള്ള സൈറ്റ് അഡിഡാസിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റല്ല. വനിതാ ദിനത്തില്‍ അഡിഡാസ് WATCH US MOVE ക്യാംപെയ്ന്‍ ആരംഭിച്ചെങ്കിലും, പ്രചരിക്കുന്ന തരത്തില്‍ ‘give away offer’ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് സത്യം.

Story Highlights – Is Adidas giving free shoes on Women’s Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top