ലീഗിൽ പ്രതിഷേധം അയഞ്ഞു; നൂർബിന റഷീദിനെ അംഗീകരിച്ച് ഭാരവാഹികൾ

കോഴിക്കോട് സൗത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നൂർബിന റഷീദിനെതിരായ പ്രതിഷേധം അയഞ്ഞു. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിനെ അംഗീകരിക്കുന്നെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. അഭിപ്രായ വ്യത്യാസം നേതൃത്വം ഇടപെട്ട് പരിഹരിച്ചെന്ന് മണ്ഡലം കമ്മിറ്റി പറഞ്ഞു.

കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർത്ഥിയായി നൂർബിന റഷീദിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെതിരെ മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു. നൂർബിനയുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഭാരവാഹികൾ അറിയിച്ചത്. യോഗം ചേർന്ന് നൂർബിനയുടെ സ്ഥാനാർത്ഥിത്വത്തെ എതിർക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു. സംഭവം വിവാദമായതോടെ ലീഗ് നേതൃത്വം വിഷയത്തിൽ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.

ഇന്നലെയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ ഇടം നേടിയ ഏക വനിതയാണ് നൂർബിന റഷീദ്.

Story Highlights – Noorbina rasheed, muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top