ഹൈക്കമാന്‍ഡ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവര്‍; കാസര്‍ഗോഡ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നതിന് മുന്‍പേ എങ്ങനെ പ്രതിഷേധിക്കാനാകുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ല. ഹൈക്കമാന്‍ഡ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരാണ്. സ്ഥനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നിട്ടില്ല. ഹൈക്കമാന്‍ഡ് 81 സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ തീരുമാനമാക്കിയിട്ടുണ്ട്. പത്ത് പേരുടെ കാര്യത്തില്‍ തീരുമാനമാകാനുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നതിന് മുന്‍പ് രഹസ്യ യോഗം ചേരുന്നതിന് എന്തിനാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നാളെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിടും. ഹൈക്കമാന്‍ഡ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Story Highlights – rajmohan unnithan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top