Advertisement

നേമത്തേക്കില്ലെന്ന് രമേശ് ചെന്നിത്തല; കാത്തിരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി

March 13, 2021
Google News 0 minutes Read
oommen chandy ramesh chennithala

നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിപ്പാട് അമ്മയെ പോലെയാണെന്നും താന്‍ ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല. തര്‍ക്കങ്ങളുമില്ല. എല്‍ഡിഎഫില്‍ ഉണ്ടായ അത്രയും പ്രതിഷേധം കോണ്‍ഗ്രസില്‍ ഇല്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം.

അതേസമയം നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ പറഞ്ഞു. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here