സുപ്രിംകോടതിയിൽ നാളെ തുടങ്ങുന്ന ഹൈബ്രിഡ് ഹിയറിംഗിനുള്ള യൂസർ ഗൈഡ് പുറത്തിറക്കി

സുപ്രിംകോടതിയിൽ നാളെ മുതൽ ആരംഭിക്കുന്ന ഹൈബ്രിഡ് ഹിയറിംഗിനുള്ള യൂസർ ഗൈഡ് പുറത്തിറക്കി. കടുത്ത നിയന്ത്രങ്ങളോടെയായിരിക്കും കോടതി വളപ്പിലേക്ക് പ്രവേശനം.
ഒരു ദിവസത്തേക്ക് മാത്രമായിരിക്കും അഭിഭാഷകർക്കും കക്ഷികൾക്കും ഇ-പാസ് അനുവദിക്കുക. ഇതിനായി ഓൺലൈൻ അപേക്ഷ നൽകണമെന്ന് യൂസർ ഗൈഡിൽ വ്യക്തമാക്കി. ആഴ്ചയിൽ രണ്ട് ദിവസം വിഡിയോ കോൺഫറൻസിംഗ് മുഖേനയും മൂന്ന് ദിവസം നേരിട്ടും വാദം കേൾക്കാനാണ് സുപ്രിംകോടതിയുടെ തീരുമാനം.
അതേസമയം, ഏകപക്ഷീയ തീരുമാനമാണെന്ന് ആരോപിച്ച് സുപ്രിംകോടതി ബാർ അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
Story Highlights – Supreme court of kerala
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News