അസമിനെ പ്രളയരഹിത സംസ്ഥാനമാക്കും; കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരിൽ വോട്ടുബാങ്ക് കാണുന്നു: അമിത് ഷാ

വീണ്ടും അധികാരത്തിലെത്തിയാൽ അസമിനെ പ്രളയരഹിത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിഷേധങ്ങളും തീവ്രവാദവും സംസ്ഥാനത്തു നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ മാർഗെരിറ്റയിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണനത്തിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.
“നുഴഞ്ഞുകയറ്റക്കാരിലാണ് കോൺഗ്രസ് വോട്ടുബാങ്ക് കാണുന്നത്. കേരളത്തിൽ കോൺഗ്രസ് മുസ്ലിം ലീഗുമായി കൈകോർക്കുന്നു. പശ്ചിമ ബംഗാളിൽ അവർ ഐഎസ്എഫുമായും അസമിൽ അവർ ബദറുദ്ദീൻ അജ്മലുമായു സഖ്യമുണ്ടാക്കുന്നു. കഴിഞ്ഞ 15 വർഷമായി കോൺഗ്രസാണ് അസം ഭരിക്കുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ അവർക്കായില്ല. മോശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അവർ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിച്ചു. പക്ഷേ, ഞങ്ങളുടെ സർക്കാർ തിരികെ വന്നാൽ, ഞങ്ങൾ അനധികൃത കുടിയേറ്റത്തിൽ നിന്ന് അസമിനെ രക്ഷിക്കും.”- അമിത് ഷാ പറഞ്ഞു.
Story Highlights – BJP Will Make Assam Flood-Free Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here