കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; പ്രതിഷേധവുമായി വയനാട് കിസാന്‍ കോണ്‍ഗ്രസ്

കല്‍പറ്റ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പ്രതിഷേധവുമായി വയനാട് കിസാന്‍ കോണ്‍ഗ്രസ്. വയനാട്ടില്‍ കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.

കാര്‍ഷിക മേഖല ശക്തമായ വയനാട് മേഖലയില്‍ കാര്‍ഷിക മേഖലയെ അവഗണിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. നൂറുകണക്കിനാളുകള്‍ രക്തം നല്‍കി വളര്‍ത്തിയ പാര്‍ട്ടിയില്‍ പുറത്തുനിന്ന് ഒരാള്‍ വന്ന് സ്ഥാനാര്‍ത്ഥിയാകേണ്ടതില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് സീറ്റ് നല്‍കിയില്ല. അടിത്തട്ടിലുള്ള നീക്കങ്ങള്‍ മൂലം അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റിയിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതായും പ്രവര്‍ത്തകര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top