അടുത്തത് ഏകീകൃത സിവിൽ കോഡ്; വാഗ്ദാനം നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാമക്ഷേത്ര വാഗ്ദാനം പൂർത്തികരിച്ചതുപോലെ ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് തങ്ങൾ നൽകിയ വാഗ്ദാനവും നടപ്പാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ലഖ്നൗവിൽ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ നിങ്ങൾക്ക് മറ്റൊന്നും പറയാനില്ലെ എന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നാൽ പൂർത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് തങ്ങൾ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിർത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തത് ഏകീകൃത സിവിൽ കോഡാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Story Highlights – Uniform civil code, Rajnath singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top