തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ; വീണയും, വിഷ്ണുനാഥും പട്ടികയിൽ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. നിലമ്പൂരിൽ വിവി പ്രകാശ് സ്ഥാനാർത്ഥിയാകും. കൽപറ്റയിൽ ടി സിദ്ദീഖും തവനൂരിൽ ഫിറോസ് കുന്നംപറമ്പിലും സ്ഥാനാർത്ഥിയാകും. വട്ടിയൂർക്കാവിൽ വീണ എസ് നായരും, കുണ്ടറയിൽ പി.സി വിഷ്ണുനാഥും പട്ടാമ്പിയിൽ റിയാസ് മുക്കോളിയും സ്ഥാനാർത്ഥികളാകും.
കഴിഞ്ഞ ദിവസം 86 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആറ് മണ്ഡലങ്ങൾ ഒഴിച്ചിട്ടിരുന്നു. ഈ ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി അറിയാനുള്ളത് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ എതിർ സ്ഥാനാർത്ഥിയായി കോൺഗ്രസ് നിർത്തുന്നത് ആരെ എന്നാണ്.
നേരത്തെ വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകിയേക്കുമെന്ന സൂചനകൾ കോൺഗ്രസ് നേതൃത്വവും നൽകിയിരുന്നു. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.
Story Highlights – congress declares candidates to six more constituencies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here