Advertisement

വി പി സാനുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി കര്‍ഷക നേതാക്കള്‍

March 16, 2021
Google News 1 minute Read
v p sanu

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി പി സാനുവിന് കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. തുകയും കിസാന്‍ സഭാ പതാകയും കുല്‍ ഹിന്ദ് കിസാന്‍ സഭാ സെക്രട്ടറി മേജര്‍ സിംഗ് പുന്നെവാള്‍, വൈസ് പ്രസിഡന്റ് സുര്‍ജിത് സിംഗ്, ബീഹാര്‍ കിസാന്‍ നേതാവ് പ്രഭുരാജ് നരേന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നല്‍കിയത്.

അഖിലേന്ത്യാ കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനും കിസാന്‍ സഭ ധനകാര്യ സെക്രട്ടറിയും മുന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനുമായ പി കൃഷ്ണപ്രസാദും ചേര്‍ന്നാണ് തുകയും പതാകയും സ്വീകരിച്ചത്. കര്‍ഷക സമരത്തില്‍ സജീവ പങ്ക് വഹിച്ച വി പി സാനു തെരഞ്ഞെടുപ്പ് പോരാട്ടത്തിലും വിജയം നേടുമെന്ന് കുല്‍ ഹിന്ദ് കിസാന്‍ സഭാ സെക്രട്ടറി മേജര്‍ സിംഗ് പുന്നെവാള്‍ പറഞ്ഞു.

Story Highlights – v p sanu, farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here