ലൈവിനിടയിൽ കണ്ണുതെറ്റിയ നിമിഷം, ചീറിയടുത്ത് പെരുമ്പാമ്പ്

പാമ്പു പിടിത്തക്കാരനെ പാമ്പ് ആക്രമിക്കുന്ന വാർത്തകൾ പലപ്പോഴായി കേൾക്കാറുണ്ട്. അൽപ്പമൊന്ന് ശ്രദ്ധ തെറ്റുമ്പോഴാണ് പാമ്പുകൾ തക്കസമയം നോക്കി ഇരുന്ന് ആക്രമിക്കുന്നത്. അത്തരമൊരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം ലൈവ് വിഡിയോക്കിടെ മൃഗശാല ജീവനക്കാരനെ പെരുമ്പാമ്പ് ആക്രമിക്കാനൊരുങ്ങുന്നതാണ് വീഡിയോ. കാലിഫോർണിയയിലെ ഇഴജന്തുക്കളുടെ പ്രദർശന ശാലയുടെ സ്ഥാപകനായ ജേ ബ്രൂവറിന് നേരെയാണ് പാമ്പ് ചീറിയടുത്തത്.

ഇൻസ്റ്റാഗ്രാം ലൈവിനിടെ ജേ ബ്രൂവറിന് നേരെ പാമ്പു ചീറിയടുക്കുകയായിരുന്നു. ”ഈ പാമ്പു എത്ര മിടുക്കനാണെന്ന് നോക്കൂ. എന്റെ കണ്ണൊന്നു തെറ്റിയത് അറിയാൻ കഴിഞ്ഞു”.,എന്ന അടിക്കുറിപ്പോടെയാണ്‌ ഈ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പങ്കുവെച്ചത്.

Read Also : മരുന്ന് നൽകി സിംഹക്കുട്ടിയെ മയക്കികിടത്തി വിവാഹ ഫോട്ടോഷൂട്ട് , സംഭവം വിവാദത്തിൽ

വീഡിയോ കണ്ട് ഞെട്ടിത്തരിച്ചതായി നിരവധി പേരാണ് കമന്റ് ചെയ്തത്. പാമ്പുകളുമായി ഇടപഴകുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ബ്രൂവറിനെ ഉപദേശിക്കുന്നവരുമുണ്ട്. പാമ്പിന്റെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടിട്ടും അദ്ദേഹത്തിന് ശാന്തനായി തുടരാൻ കഴിയുന്നുവെന്നാണ് മറ്റു ചിലർ ചോദിക്കുന്നത്.

Story Highlights – Huge Python Attacks Zookeeper, Viral Video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top