Advertisement

സീറ്റ് പ്രഖ്യാപനം: ബംഗാൾ ബിജെപി ആസ്ഥാനത്തിനു പുറത്ത് വൻ പ്രതിഷേധം; മുതിർന്ന നേതാക്കൾക്ക് നേരെ കയ്യേറ്റം

March 16, 2021
Google News 2 minutes Read
Protest BJP Candidate Kolkata

സീറ്റ് പ്രഖ്യാപനങ്ങൾക്കു പിന്നാലെ ബംഗാൾ ബിജെപി ആസ്ഥാനത്തിനു പുറത്ത് വൻ പ്രതിഷേധം. സീറ്റ് ലഭിക്കാത്ത നേതാക്കൾ മുകൾ റോയ് ഉൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ബംഗാളിൽ 3 റാലികൾ നടത്തും. മമത ബാനർജി ജി 2 റാലികളിൽ പങ്കെടുക്കും.

പശ്ചിമബംഗാൾ ലേക്കുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തിന് പുറത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. പ്രഖ്യാപനം നടന്ന രണ്ട് ദിവസം പിന്നിടുമ്പോഴും സീറ്റു ലഭിക്കാത്ത നേതാക്കളും അണികളും പാർട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. മുതിർന്ന നേതാക്കളായ മുകൾ റോയ്, ദിലീപ് ഘോഷ് എന്നിവർക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിൽ എത്തിയ ജനപ്രതിനിധികൾ ഉൾപ്പെടെയാണ് സീറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ പ്രതിഷേധിക്കാൻ എത്തിയത്. സംഘർഷ സഹചര്യത്തെ തുടർന്ന് ബിജെപി തിരഞ്ഞെടുപ്പ് സമിതി ഓഫീസിനുള്ള സുരക്ഷ വർദ്ധിപ്പിച്ചു. ബാരിക്കേഡുകൾ നിരത്തി കൂടുതൽ പൊലീസിനെ വിന്യസിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നീ താര പ്രചാരകരാണ് ഇന്ന് ബിജെപി ക്കായി സംസ്ഥാനത്ത് പ്രചരണം നടത്തുന്നത്. ബംഗാളിൽ ഇത്തവണ ബിജെപി സർക്കാർ ഉണ്ടാകുമെന്നും, മുഖ്യമന്ത്രിയെ പാർട്ടി പിന്നീട് തീരുമാനിക്കുമെന്നും എന്നും രാജ്നാഥ്സിങ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്ന് റാലികളിൽ ആണ് ഇന്ന് പങ്കെടുക്കുന്നത്. പുരുലിയയിൽ ഉൾപ്പെടെ രണ്ട് റാലികൾ ആണ് ഇന്ന് മമതാബാനർജി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം മമതയുടെ നാമനിർദ്ദേശപത്രിക തള്ളണമെന്ന സുവേന്ദു അധികാരിയുടെ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തീരുമാനമെടുക്കും.

Story Highlights – Hundreds Protest BJP Candidate List In Kolkata, Heckle Senior Leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here