ചിലർ ഇഷ്ടക്കാരെ തിരുകി കയറ്റി; സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തി തുറന്നടിച്ച് കെ. സുധാകരൻ

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തനല്ലെന്ന് തുറന്നടിച്ച് കെ സുധാകരൻ എം.പി. സ്ഥാനാർത്ഥി പട്ടികയിൽ പോരായ്മകളുണ്ട്. ആരെയും വ്യക്തിപരമായി വിമർശിക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടിക വന്നതോടെ തന്റെ പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി. സ്ഥാനാർത്ഥി പട്ടികയിൽ ചിലർ ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാൻഡിന്റെ പേരിലുള്ള തിരുകി കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായത്തെ പരിഗണിച്ചില്ലെന്നും കെ. സുധാകരൻ പറഞ്ഞു.

Read Also : ‘ലതിക സുഭാഷിനോട് നീതി കാട്ടിയില്ല; അവരുടെ ആവശ്യം ന്യായം’: കെ. സുധാകരൻ

അതേസമയം, സുധാകരന്റെ പ്രതികരണത്തിൽ മറുപടിയുമായി ഉമ്മൻചാണ്ടി രംഗത്തെത്തി. യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകുന്ന കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക മികച്ചതാണ്. സുധാകരന്റെ പ്രതികരണം ഏത് അവസരത്തിലാമെന്ന് അറിയില്ല. സ്ഥാനാർത്ഥി നിർണയം നടത്താനുള്ള ബാക്കി ആറ് സീറ്റുകളിൽ പ്രഖ്യാപനം ഇന്നുണ്ടാകും. അതിൽ ഒരു വനിത ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

Story Highlights – K sudhakaran, Assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top