പിസി ചാക്കോ എൻസിപിയിൽ ചേർന്നു; യെച്ചൂരിക്കൊപ്പം ഔദ്യോഗിക പ്രഖ്യാപനം

pc chacko joines ncp

പിസി ചാക്കോ എൻസിപിയിൽ ചേർന്നു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമായിരുന്നു പ്രഖ്യാപനം. ഇടത് പക്ഷത്തോടൊപ്പമുണ്ടായിരുന്ന നളുകൾ രാഷ്ട്രീയ ജീവിതത്തിലെ അമൂല്യ സമ്പത്തായാണ് കാണുന്നതെന്ന് പിസി ചാക്കോ പറഞ്ഞു. തിരിച്ച് മുന്നണിയിലെത്തിയതിൽ സന്തേഷമുണ്ടെന്നും പിസി ചാക്കോ പറഞ്ഞു.

‘കഴിഞ്ഞ 40 വർഷമായി എൻസിപി എൽഡിഎഫിനൊപ്പമാണ്. നായനാർ മന്ത്രിസഭയിൽ ഞാൻ അംഗമായിരുന്നു. 1980 ൽ ഇടത് പക്ഷവുമായി ചേർന്ന് നടത്തിയ പ്രവർത്തനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ഒത്തുച്ചേരലും. ഇടത് പക്ഷത്തിനൊപ്പമുള്ള പ്രവർത്തനം രാഷ്ട്രീയ ജീവിതത്തിൽ അമൂല്യമായാണ് കാണുന്നത്. ഇപ്പോൾ ഞാനിതാ എൻസിപിയിലൂടെ എൽഡിഎഫിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പാർലമെന്റ് കമ്മിറ്റികളിൽ ഞാനും യെച്ചൂരിയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. വീണ്ടും എൽഡിഎഫിൽ തിരിച്ചെത്തിയതിൽ സന്തോഷമാണ്’.

കഴിഞ്ഞ ദിവസമാണ് പിസി ചാക്കോ കോൺഗ്രസ് അംഗത്വം രാജിവച്ചത്. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജിവച്ചത്.

Story Highlights – pc chacko joines ncp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top