കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ ഒഴിവാക്കും; പകരം തുഷാർ മത്സരിക്കുമെന്ന് സൂചന

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാവില്ലെന്ന് സൂചന. ശോഭ മത്സരിക്കുന്നത് തടയാൻ സംസ്ഥാന നേതൃത്വം ഊർജിതമായി ശ്രമം തുടരുകയാണ്. കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ ശ്രമം. തുഷാറുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തി എന്നാണ് സൂചന. ചർച്ച നടന്നു എന്ന് തുഷാർ വെള്ളാപ്പള്ളി തന്നെ 24നോട് പ്രതികരിച്ചു.
കഴക്കൂട്ടത്ത് മത്സരിച്ചേക്കാം എന്നായിരുന്നു ല്പം മുൻപ് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. രാവിലെ ബിഡിജെഎസിൻ്റെ അവസാന ഘട്ട പട്ടികയിൽ തുഷാറിൻ്റെ പേര് ഉണ്ടായിരുന്നില്ല. താൻ മത്സരിക്കുന്നില്ല എന്നായിരുന്നു ഇന്ന് രാവിലെ അദ്ദേഹത്തിൻ്റെ പ്രതികരണം.
നേരത്തെ ബിഡിജെഎസ് പ്രഖ്യാപിച്ച പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.
ഏറ്റുമാനൂരിൽ ആദ്യം പ്രഖ്യാപിച്ച ഭരത് കൈപ്പാറേടൻ പകരമായി എൻ ശ്രീനിവാസൻ നായർ മത്സരിക്കും. സ്ഥാനാർത്ഥിക്കെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇയാളെ മാറ്റിയത്. അതേസമയം ഉടുമ്പഞ്ചോല സീറ്റിൽ സന്തോഷ് മാധവൻ മത്സരിക്കും.
ആദ്യ മൂന്ന് ഘട്ട സ്ഥാനാർത്ഥി പട്ടികയിലും കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകൾ പ്രഖ്യാപിച്ചിരുന്നില്ല. ഉടുമ്പൻചോലയിൽ സന്തോഷ് മാധവനെയാണ് നേരത്തെ തീരുമാനിച്ചിരുന്നത്. തവനൂരിൽ രമേശ് കോട്ടായിപ്പുറം, വാമനപുരത്ത് തഴവ സഹദേവൻ, ഇരവിപുരത്ത് രഞ്ജിത്ത് രവീന്ദ്രൻ, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ എന്നിവരാണ് മത്സരിക്കുക. മൂന്ന് ഘട്ടങ്ങളിലായി 18 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരുന്നത്.
പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ എബി ജയപ്രകാശ്, ചാലക്കുടിയിൽ ഉണ്ണികൃഷ്ണൻ ചാലക്കുടി, നെന്മാറയിൽ അനുരാഗ് എഎൻ എന്നിവരാണ് രണ്ടാം ഘട്ട പട്ടികയിൽ ഉണ്ടായിരുന്നവർ.
Story Highlights – thushar vellappally will contest in kazhakkoottam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here