Advertisement

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വം; യുഡിഎഫ് പിന്തുണ നല്‍കണമെന്ന് പാലക്കാട് ഡിസിസി

March 16, 2021
Google News 2 minutes Read
v k sreekandan

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കണമെന്ന് പാലക്കാട് ഡിസിസി. നീതി നിഷേധത്തിന് എതിരായ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി ആവശ്യപ്പെട്ടു. പ്രതിക്കൂട്ടില്‍ നിയമ സംവിധാനവും പൊലീസും അടക്കം നില്‍ക്കുന്നുണ്ട്. അതിനാലാണ് യുഡിഎഫ് നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും എംപി.

Read Also : പിന്തുണ തേടി ഇ. ശ്രീധരൻ; എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന് പാലക്കാട് ബിഷപ്പ്

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനം. സ്വതന്ത്രയായായിരിക്കും അവര്‍ മത്സരിക്കുക. മക്കള്‍ക്ക് നീതി തേടി സംസ്ഥാനത്തുടനീളം യാത്ര നടത്തുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേരള യാത്ര തൃശൂരെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്. അതിനുള്ള കാരണവും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വിശദീകരിച്ചു.

Story Highlights – valayar rape case, v k sreekandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here