അമേരിക്കയിൽ മൂന്ന് മസാജ് പാർലറുകളിൽ വെടിവയ്പ്; എട്ട് മരണം

അമേരിക്കയിലെ അറ്റ്‌ലാന്റയിൽ മൂന്ന് മസാജ് പാർലറുകളിൽ നടന്ന വെടിവയ്പിൽ എട്ട് മരണം. ആറ് ഏഷ്യൻ വനിതകൾ ഉൾപ്പെടെയാണ് വെടിവയ്പിൽ മരിച്ചത്. വെടിയുതിർത്തതെന്ന് കരുതുന്ന 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കു കിഴക്കൻ അത്‌ലാന്റയിലാണ് സംഭവം നടന്നത്. ഇവിടത്തെ മൂന്ന് മസാജ് പാർലറുകളിൽ അക്രമി വെടിയുതിർത്തുകയായിരുന്നു. മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാൾ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബർട്ട് ആരോൺ ലോങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Story Highlights – Eight killed, one arrested after three massage parlours shot up in US

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top