കർണാടക മുൻ മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കർണാടക മുൻ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. യുവതിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പീഡനവുമായി ബന്ധപ്പെട്ട സിഡി പുറത്തുവന്ന മാർച്ച് രണ്ട് മുതൽ യുവതിയെ കാണാനില്ലെന്നാണ് ആരോപണം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മനുഷ്യാവകാശ പ്രവർത്തകനായ ദിനേഷ് കാലഹള്ളിയാണ് രമേശ് ജാർക്കിഹോളിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു ആരോപണം. വിഡിയോ സഹിതമായിരുന്നു ദിനേഷ് പൊലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായതോടെ രമേശ് ജാർക്കിഹോളി രാജിവച്ചിരുന്നു.

Story Highlights -Jarkiholi Sex CD Case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top