ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നിങ്ങള്‍ക്ക് വിരട്ടാന്‍ പറ്റിയ മണ്ണല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാനന്തവാടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ ആര്‍ കേളുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് മുഖ്യമന്ത്രിയുടെ സംസ്ഥാനത്തെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്. മാനന്തവാടിയിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് തുടങ്ങിയ മുഖ്യമന്ത്രി സദസിനെ ആവേശത്തിലാക്കി.
2016ല്‍ എല്‍ഡിഎഫ് അധികാരത്തിലേറിയതോടെ നാടിന്റെ യശസ് തിരിച്ച് പിടിക്കാനായെന്നും കേന്ദ്ര ഗവണ്‍മെന്റ് പോലും പല തവണ പ്രശംസിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് ബത്തേരിയിലേയും കല്‍പ്പറ്റയിലേയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി വൈകീട്ടോടെ പ്രചാരണ പരിപാടികള്‍ക്കായി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.
Story Highlights -pinarayi vijayan, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here