അതിഥികളെ സന്തോഷിപ്പിക്കാൻ ധ്രുവകരടികളോട് ക്രൂരതകാണിച്ചു; ചൈനീസ് ഹോട്ടലിനെതിരെ പ്രതിഷേധം

അതിഥികളെ സന്തോഷിപ്പിക്കാൻ, ശൈത്യ മേഖലയിൽ മാത്രം ജീവിക്കാൻ കഴിയുന്ന ധ്രുവക്കരടികളോട് ക്രൂരത കാട്ടി ചൈനയിലെ പ്രശസ്തമായ ഹോട്ടൽ. കൃതിമ സൗകര്യങ്ങൾ ഒരുക്കി ഇടുങ്ങിയ മുറിയിൽ പാർപ്പിച്ചിരിക്കുകയാണ് കരടികളെ. വടക്കു കിഴക്കൻ ചൈനയിലെ ഹാർബിൻ പോളാർ ലാൻഡ് എന്ന ഹോട്ടലിലാണ് സംഭവം.

അതിഥികളെ സന്തോഷിപ്പിക്കാനായി മൃഗങ്ങളെ ചൂഷണം ചെയ്യുന്ന ഹോട്ടൽ ജീവനക്കാരുടെ പ്രവർത്തിയിൽ പ്രതിക്ഷേധം ശക്തമായിരിക്കുകയാണ്. കൃത്രിമമായി നിർമ്മിച്ചെടുത്ത മഞ്ഞു പാളികളും പാറകളും അതിനു ചുറ്റുമായി അതിഥികൾക്കുള്ള മുറികൾ പണിതിരിക്കുകയാണ് ഹോട്ടലിനുള്ളിൽ. എല്ലാ മുറികളിൽ നിന്നും 24 മണിക്കൂറും കരടികളെ കാണാൻ സാധിക്കും.

ആർട്ടിക് മേഖലയുടെ പ്രതീതി ഉയർത്തുന്നതിനായി തറയിൽ വെള്ള നിറം പെയിന്റ് ചെയ്തിട്ടുണ്ട്.
ധ്രുവ കരടിയുടെ ജീവിത വ്യവസ്ഥയെ തന്നെ പ്രതി കൂലമായി ബാധിക്കാൻ ഈ കൃത്രിമത്വം കാരണമാകും. സംഭവം ചർച്ചയും വാർത്തകളും ആയതോടെ പ്രതിഷേധവുമായി മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

മൃഗങ്ങളെ ചൂഷണം ചെയ്ത് പൈസ സമ്പാദിക്കുന്ന ഇത്തരം ഹോട്ടലുകളിലോ സ്ഥാപനങ്ങളിലോ ജനങ്ങൾ ആകൃഷ്ടരാകരുതെന്ന് മൃഗസംരക്ഷണ സംഘടനകൾ പറഞ്ഞു.

Story Highlights -Polar Bear Hotel In China Receives Criticism For Animal Cruelty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top