Advertisement

ആര്‍ ബാലശങ്കറിന്റെത് സീറ്റ് ലഭിക്കാത്തതിലെ പ്രതിഷേധം; ആരോപണം തള്ളി എ വിജയരാഘവന്‍

March 17, 2021
Google News 1 minute Read
r balashankar a vijayaraghavan

സിപിഐഎം- ബിജെപി ധാരണയെന്ന ബിജെപി നേതാവ് ആര്‍ ബാലശങ്കറിന്റെ ആരോപണം തള്ളി സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ആര്‍ ബാലശങ്കറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ആര്‍ ബാലശങ്കറിന്റെത് സീറ്റ് ലഭിക്കാത്തതിലെ പ്രതിഷേധമെന്നും വിജയരാഘവന്‍.

സീറ്റ് കിട്ടാത്തതില്‍ പലരും പലതും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ ബാലശങ്കറിന്റെത് വളരെ വിചിത്രമായ വാദമാണ്. ചെങ്ങന്നൂര്‍ അടക്കം സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. ചെങ്ങന്നൂരില്‍ നേരത്തെ ശ്രീധരന്‍ പിള്ളയാണ് മത്സരിച്ചത്. ആര്‍ ബാലശങ്കറിന്റെത് വസ്തുതകളുടെ പിന്‍ബലമില്ലാത്ത ആക്ഷേപമെന്നും എ വിജയരാഘവന്‍.

കോണ്‍ഗ്രസ് ആദ്യമായി ഇന്ത്യയില്‍ പരാജയപ്പെട്ട സംസ്ഥാനം കേരളമാണ്. അതിന് ബിജെപി വരണ്ട കാര്യമില്ല. കേരളത്തില്‍ അതൊരു പുതിയ സംഭവമില്ലെന്നും എ വിജയരാഘവന്‍. കോണ്‍ഗ്രസ്- ബിജെപി ധാരണ നേരത്തെ തന്നെ കേരളത്തില്‍ ഉണ്ടായിരുന്നു. ഒ രാജഗോപാലിനെ നിയമസഭയില്‍ എത്തിച്ചതും കോണ്‍ഗ്രസാണെന്ന് എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights -a vjayaraghavan, cpim, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here