Advertisement

ധർമ്മടത്ത് മത്സരിക്കില്ല; തന്റെ അഭിപ്രായം സി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കാൻ : കെ.സുധാകരൻ

March 17, 2021
Google News 1 minute Read
wont contest in dharmadam says k sudhakaran

ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കെ.സുധാകരൻ. താൻ മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

സി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകരൻ
പറഞ്ഞു. നാളെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

വാളയാർ പെൺകുട്ടികളുടെ മാതാവിന് പിന്തുണ നൽകാൻ ആലോചിച്ചിരുന്നു, എന്നാൽ പ്രാദേശിക എതിർപ്പിനെ തുടർന്നാണ് അത് ഉപേക്ഷിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

Story Highlights -wont contest in dharmadam says k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here