സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരപരിപാടികളുമായി കർഷക സംഘടനകൾ

farmers protest will tighten

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരപരിപാടികളുമായി കർഷക സംഘടനകൾ. ഭഗത് സിംഗ്, സുഖ് ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്മരണയിൽ കർഷകത്തൊഴിലാളികളുടെ പദയാത്ര ആരംഭിച്ചു. പദയാത്രയിൽ തൊഴിലാളി സംഘടനകളും കർഷക തൊഴിലാളി യൂണിയനുകളും പങ്കു ചേർന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കുക, തൊഴിലാളി ദ്രോഹ നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തും. ഹരിയാന ഹിസാറിൽ നിന്ന് ആരംഭിച്ച പദയാത്ര 150 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് 23 ആം തീയതി തിക്രി അതിർത്തിയിലെത്തും.

Story Highlights – Farmers protest update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top