Advertisement

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഹൃദയവുമായി ഹെലിക്കോപ്റ്റര്‍ എത്തി

March 18, 2021
Google News 1 minute Read
helicopter with heart

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എറണാകുളത്തേക്ക് ഹെലിക്കോപ്റ്ററെത്തി. കിംസില്‍ നിന്ന് എറണാകുളം ലിസി ഹോസ്പിറ്റലിലേക്കാണ് ഹൃദയം എത്തിച്ചത്.

അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 25 വയസുള്ള കന്യാകുമാരി അഗസ്തീശ്വരം സ്വദേശി അരവിന്ദിന്റെ ഹൃദയമാണ് എറണാകുളത്ത് എത്തിച്ചത്. വൈകുന്നേരം 4.00 യോട് കൂടി സംഘം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. ലുലു ഹയാത്തിലെ ഹെലിപ്പാഡില്‍ ഇറക്കിയ ഹെലിക്കോപ്റ്ററില്‍ നിന്ന് ഹൃദയം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിസരത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. കരളുമായി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മറ്റൊരു സംഘം തിരിക്കും.

കായംകുളം സ്വദേശിയായ 18 കാരനാണ് അരവിന്ദിന്റെ ഹൃദയം മാറ്റിവയ്ക്കുന്നത്. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെയാണ് അവയവ ദാനം. 319മത് അവയവ ദാനമാണ് പദ്ധതിയിലൂടെ ഇങ്ങനെ പൂര്‍ത്തിയാകുന്നത്. സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സിലാണ് ഹൃദയം എത്തിച്ചത്. നാല് പേര്‍ക്ക് അരവിന്ദിന്റെ അവയവങ്ങള്‍ സഹായകമാകും.

Story Highlights -heart transplantation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here