ഇരയ്ക്ക് രാഖി കെട്ടാന്‍ പീഡനക്കേസ് പ്രതിയോട് കീഴ്‌ക്കോടതി; നടപടി റദ്ദാക്കി സുപ്രിം കോടതി

പീഡനക്കേസിലെ ജാമ്യ ഉത്തരവില്‍ രാഖിക്കെട്ടല്‍ വ്യവസ്ഥ വച്ച മധ്യപ്രദേശ് ഹൈക്കോടതി നടപടി സുപ്രിംകോടതി റദ്ദാക്കി. സുപ്രിംകോടതിയിലെ വനിതാ അഭിഭാഷകരുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണക്കേസുകളിലെ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കീഴ്ക്കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു. പീഡനക്കേസ് പ്രതി ഭാര്യക്കൊപ്പം ഇരയുടെ വീട്ടില്‍ മധുരപലഹാരവുമായി പോകണമെന്നും ഇരയോട് രാഖി കെട്ടാന്‍ അഭ്യര്‍ത്ഥിക്കണമെന്നുമായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ. ഇരയെ സംരക്ഷിക്കുമെന്ന് പ്രതി സത്യം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.

Story Highlights -supreme court, sexual assault

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top