ശബരിമല; ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നെന്ന് ശശി തരൂര്‍

sashi tharoor

ശബരിമല വിഷയത്തില്‍ വിശ്വാസികളെ ബിജെപി കബളിപ്പിക്കുന്നെന്ന് ശശി തരൂര്‍ എംപി. കേന്ദ്ര ഭരണമുണ്ടായിട്ടും നിയമ നിര്‍മാണം നടത്തിയില്ല. ബിജെപിയുടെത് നാടകം മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. അവരുടെ മുറിവില്‍ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പു ചോദിക്കുന്നു, മുഖ്യമന്ത്രി മൗനം പാലിക്കുന്നു. യെച്ചൂരി പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പിണറായിക്ക് കഴിഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിക്കുകയാണ്. പിണറായി വിജയന് അന്തസുണ്ടെങ്കില്‍ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടത്. നാട്ടിലെ ജനങ്ങളോട് സത്യം പറയണം. വനിതാമതില്‍ പിടിച്ചത് തെറ്റായിപ്പോയെന്ന് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

Story Highlights -sashi tharoor, bjp, sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top