തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി

Complaint against KT Jaleel

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി. തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെതിരെ വംശീയ പരാമർശം നടത്തിയെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ. പി. രാജീവ് തെരെഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. ഒരു സ്വകാര്യ വാർത്താ ചാനലിന് കെടി ജലീൽ നൽകിയ അഭിമുഖത്തിലായിരുന്നു പരാതിക്ക് ആസ്പദമായ പരാമർശം.

തനിക്കെതിരെ മത്സരിക്കുന്നത് കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാർത്ഥിയെ ആണെന്നായിരുന്നു ജലീലിൻ്റെ വിവാദപരാമർശം. ഫിറോസ് കുന്നുംപറമ്പിലിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിൻ്റെ പരാമർശം. അദ്ദേഹം യൂത്ത് ലീഗ്കാരനാണെന്നും ഒരു സങ്കരയിനം സ്ഥാനാർത്ഥിയെ നിർത്തി തന്നെ തോൽപ്പിക്കാൻ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും ജലീൽ പറഞ്ഞു.

Story Highlights – Complaint against KT Jaleel for violating election rules

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top