Advertisement

കൊവിഡ് ആന്റിബോഡിയുമായി ജനിച്ച ആദ്യ കുഞ്ഞ്; ന്യൂയോർക്കിൽ ചരിത്രം പിറന്നു

March 19, 2021
Google News 2 minutes Read
baby born antibodies COVID

രക്തത്തിൽ കൊവിഡ് ആൻ്റിബോഡിയുമായി ഒരു കുഞ്ഞ് ജനിച്ചു. ഇത് ആദ്യമായാണ് രക്തത്തിൽ കൊവിഡ് ആൻ്റിബോഡിയുമായി കുഞ്ഞ് ജനിക്കുന്നത്. ന്യൂയോർക്കിലാണ് ഈ ചരിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രസവത്തിന് ദിവസങ്ങൾക്കു മുൻപ് മാതാവ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജനിച്ചതിനു ശേഷം കുട്ടിയിൽ കൊവിഡ് ആൻ്റിബോഡി കണ്ടെത്തിയത്.

പ്രസവത്തിന് മൂന്ന് ആഴ്ചക്ക് മുൻപാണ് മാതാവ് കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രസവത്തിനു പിന്നാലെ, ജനിച്ച പെൺകുഞ്ഞിൻ്റെ രക്തം പരിശോധിക്കുകയും രക്തത്തിൽ കൊവിഡിനെതിരായ ആൻ്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണ്ടതാണെന്നും ഡോക്ടർമാർ അറിയിച്ചു.

Story Highlights – First baby in US born with antibodies against COVID 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here