എംടി രമേശും, കെ മുരളീധരനും നാമനിർദേശ പത്രിക സമർപ്പിച്ചു

കോഴിക്കോട് നോർത്ത് നിയോജമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പ് ഓഫിസിൽ മുൻപിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടയൊണ് കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിച്ചത്. കർണാടക മുൽക്കി മുടബദ്രരി എംഎൽഎ ഉമനാഥ് കോട്ടിയൻ, ജില്ലാ ജന:സെക്രട്ടറി എം.മോഹനൻ മാസ്റ്റർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
നേമം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ജഗതിയിലെ ജവഹർ സഹകരണ ഭവനിലെത്തിയാണ് പത്രിക സമർപ്പിച്ചത്. ജില്ലാ സഹകരണ സംഘം ജോയിൻ രജിസ്റ്റാറിന് മുമ്പാകെയായിരുന്നു പത്രികാ സമർപ്പണം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ നിരവധി പേരാണ് പത്രിക സമർപ്പിക്കാൻ എത്തിയത്. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത്.
ഇടത് സ്ഥാനാർത്ഥികൾ മിക്കവരും പത്രിക സമർപ്പിച്ചിട്ടുണ്ട്. യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളിൽ പത്രിക നൽകാനുള്ളവർ ഇന്ന് സമർപ്പിക്കും. സൂക്ഷ്മപരിശോധന നാളെ രാവിലെ 11 മണി മുതൽ ആരംഭിക്കും. നാമനിർദേശ പത്രിക പിൻവലിക്കാൻ തികളാഴ്ച വൈകിട്ട് മൂന്ന് മണിവരെ സമയമുണ്ട് .
Story Highlights – mt ramesh k muraleedharan submits nomination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here