റോഡ് സേഫ്റ്റി വേൾഡ് സീരീസ്; രണ്ടാം സെമിയിൽ ശ്രീലങ്കൻ ലെജൻഡ്സിനു ജയം

റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ്റെ രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കൻ ലെജൻഡ്സിനു ജയം. 8 വിക്കറ്റിനാണ് ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 125 റൺസ് എടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ 17.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക വിജയലക്ഷ്യം മറികടന്നു.
53 റൺസെടുത്ത മോർണെ വാൻ വൈക്ക് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോററായി. ആൽവിരോ പീറ്റേഴ്സൺ (27), ജസ്റ്റിൻ കെമ്പ് (15) എന്നിവരും ദക്ഷിണാഫ്രിക്കൻ സ്കോറിലേക്ക് സംഭാവന നൽകി. 4 ഓവറിൽ 25 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ നുവാൻ കുലശേഖരയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
Read Also : അടി, തിരിച്ചടി; റൺസ് ഒഴുകിയ മത്സരത്തിൽ ഇന്ത്യൻ ലെജൻഡിനു ജയം
മറുപടി ബാറ്റിംഗിൽ 47 റൺസെടുത്ത് പുറത്താവാതെ നിന്ന ചിന്തക ജയസിംഗെ ശ്രീലങ്കയെ അനായാസം വിജയിപ്പിക്കുകയായിരുന്നു. ഉപുൽ തരംഗയും (39) ശ്രീലങ്കക്കായി തിളങ്ങി.
ഫൈനലിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികൾ. വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. റൺസ് ഒഴുകിയ മത്സരത്തിൽ 12 റൺസിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 218 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ വിൻഡീസിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് മാത്രമേ നേടാനായുള്ളൂ.
Story Highlights – road safety world series srilanka defeated south africa enters final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here