Advertisement

ഇ.എം.സി.സി ഡയറക്ടർ നാമനിർദേശ പത്രിക നൽകി; മത്സരിക്കാനുള്ള തീരുമാനം ഗൂഢാലോചനയുടെ ഭാഗമെന്ന് മേഴ്‌സിക്കുട്ടിയമ്മ

March 19, 2021
Google News 1 minute Read

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ് നാമനിർദേശ പത്രിക നൽകി. കുണ്ടറ മണ്ഡലത്തിൽ മത്സരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതും പ്രചരിപ്പിച്ചതും കള്ളങ്ങളാണെന്നും അത് കുണ്ടറയിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തന്റെ മത്സരമെന്നും ഷിജു വർഗീസ് പറഞ്ഞു. അതേസമയം, ഷിജു വർഗീസിന്റെ മത്സരം ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

Story Highlights – EMCC, J Mercykutty amma, shiju varghese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here