സച്ചിൻ വാസെയെ ഉപയോഗിച്ച് നൂറ് കോടി കൈക്കലാക്കാൻ ശ്രമം നടന്നു; മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത്

മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി കേസിൽ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് രംഗത്തെത്തി.

കേസിൽ സസ്‌പെൻഷനിലായ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ സച്ചിൻ വാസെയെ ഉപയോഗിച്ച് പണം തട്ടാൻ അനിൽ ദേശ്മുഖ് ശ്രമിച്ചുവെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പരംബീർ സിംഗ് കത്തയച്ചു.

മുംബൈയിലെ ഭക്ഷണശാലകൾ, ബാറുകൾ, മറ്റ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സച്ചിൻ വാസെയെ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചുവെന്നാണ് പരംബീർ സിംഗിന്റെ ആരോപണം. ഇത്തരത്തിൽ നൂറ് കോടി രൂപ കൈക്കലാക്കാനാണ് ശ്രമിച്ചത്. സച്ചിൻ വാസെയ്ക്ക് പുറമേ മറ്റ് ഉദ്യോഗസ്ഥർക്കും ഇത്തരം നിർദേശം ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ക്രമസമാധാന പാലനത്തിൽ ആഭ്യന്തരമന്ത്രി രാഷ്ട്രീയ ഇടപെടൽ നടത്തുന്നുണ്ടെന്നും പരംബീർ സിംഗ് ആരോപിച്ചു.

Story Highlights- Sachin vaze, mukesh ambani, anil deshmukh, explosives

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top